തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും… പുതിയ മേല്‍ശാന്തി തെരെഞ്ഞെടുപ്പ് നാളെ…

156
Advertisement

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി വൈകുന്നേരം അഞ്ചിന് നട തുറന്ന് ദീപം തെളിയിക്കും.

നട തുറക്കുമെങ്കിലും പ്രത്യേക പൂജകള്‍ ഇന്നില്ല. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും.

മേല്‍ശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തില്‍ നിന്ന് ഋഷികേശ് വര്‍മയേയും വൈഷ്ണവിയേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാകും ക്ഷേത്ര നടകള്‍ തുറക്കുക. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നവംബര്‍ 15-ന് ക്ഷേത്രനട വീണ്ടും തുറക്കും.

Advertisement