2024 ഒക്ടോബർ 11 വെള്ളി 10.00am
?പീഢന പരാതിയിൽ സംവിധായകൻ സുരേഷ് തിരുവല്ല, സഹായി വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെ മാവേലിക്കര സ്വദേശിനി നൽകിയ പരാതിയിൽ മരട് പോലീസ് കേസ്സെടുത്തു.
? നല്ല സ്ഥാനാർത്ഥികളെ കിട്ടിയാൽ പാലക്കാട്ടും ചേലക്കരയിലും മത്സരിപ്പിക്കുമെന്ന് പി വി അൻവർ.
?സിനിമാ സ്റ്റെലിൽ കള്ളനോട്ടടിച്ച നാല് മലയാളികൾ ഉൾപ്പെട്ട സംഘം ബാംഗ്ലൂരിൽ പിടിയിലായി
?കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ ആക്രമിച്ചശേഷം ഭർത്താവ് ആത്മത്യ ചെയ്തു.
?കോഴിക്കോട് മുക്കത്ത് നിന്ന് കാണാതായ പതിനാല്കാരിയെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി
?കൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിൽ കൊല്ലപ്പെട്ട സംഭവം, മുഖ്യമന്ത്രിക്ക് കത്തയച്ച് ഐ എം എ, സമരം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യം
? പരാതി നൽകാനെത്തിയ സഹോദരങ്ങളെ മർദ്ദിച്ച പന്നിയങ്കര സ്റ്റേഷനി നിലെ എഎസ്ഐ ഉൾപ്പെടെ നാല് പോലീസുകാരുടെ മൊഴി എടുക്കും
?പാറശാല ഷാരോൺ വധകേസിൻ്റെ വിചാരണ ഈ മാസം 15 മുതൽ നടക്കും.
? നടൻ ജയറാം നേതൃത്വത്തിൽ പതിനൊന്നാം തവണയും തൃപ്പൂണിത്തുറയിൽ കൊട്ടിക്കയറി പവിഴമല്ലിത്തറമേളം.
?വർക്കലയിൽ പോലീസ് കാരനെ കുത്തി പരിക്കേല്പിച്ച കേസിലെ പ്രതി ഒരു മാസത്തിന് ശേഷം പിടിയിലായി.