ഓം പ്രകാശിൻ്റെ ലഹരി വല ഗൾഫിലും

132
Advertisement

കൊച്ചി. ഓം പ്രകാശിൻ്റെ ലഹരി വല ഗൾഫിലും. ലഹരി ഉപയോഗിക്കാനായി കൂടുതൽ സിനിമാതാരങ്ങൾ ഗൾഫിലെത്തി.എത്തിയത് യുവതാരങ്ങൾ. ഗൾഫിൽ പോകുന്നത് ഓം പ്രകാശിൻ്റെ കൂട്ടാളികൾക്കൊപ്പം. താരങ്ങളുടെ വിവരങ്ങൾ NCB ശേഖരിച്ചു. താരങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേരളാ പോലീസും. സിനിമാ സെറ്റിലും ഇതെ താരങ്ങൾ കാരവനിൽ ലഹരി ഉപയോഗിച്ച് പ്രശ്നം ഉണ്ടാക്കി. വനിതാ നിർമ്മാതാവിനോട് പോലും മോശമായി പെരുമാറി.

അതിനിടെ നടി പ്രയാഗമാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു.നാളെോ രാവിലെ പത്തിനാണ് എത്തേണ്ടത്. പ്രാഥമിക തെളിവ് ശേഖരണം പൂർത്തിയാക്കിയ ശേഷമാണ് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസുമാണ് രണ്ട് ദിവസം മുമ്ബ് കൊച്ചിയില്‍ അറസ്റ്റിലായത്. തുടർന്നുള്ള അന്വേഷണത്തിലാണ് ലഹരിപ്പാർട്ടിയില്‍ പങ്കെടുക്കാൻ സിനിമാതാരങ്ങളടക്കം ഹോട്ടലില്‍ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്.

അതേസമയം ലഹരി കേസില്‍ തമ്മനം ഫൈസലിനെ ചോദ്യംചെയ്ത് പോലീസ്. പനങ്ങാട് സ്റ്റേഷനിലാണ് ചോദ്യം ചെയ്തത്. ഫോൺ കോൾ രേഖകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ.

Advertisement