വയനാട്ടില്‍ നിന്നും വിറ്റ ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്ന് വ്യക്തമായതോടെ ഒരാള്‍ കൂടി കോടിപതിയാകുകയാണ്. ലോട്ടറി വിറ്റ ഏജന്റിന് 2.50 കോടി രൂപ ഏജന്‍സി കമ്മീഷന്‍ ലഭിക്കും. ഇതോടെയാണ് കൂലിപ്പണിക്കായി കേരളത്തിലെത്തി ലോട്ടറി ഏജന്റായി മാറിയ കര്‍ണാടക മൈസൂര്‍ സ്വദേശിയായ നാഗരാജു ആണ് ഏജന്‍സി കമ്മീഷനിലൂടെ കോടിപതിയാകുന്നത്.
സുത്താന്‍ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറി കടയില്‍ നിന്നും വിറ്റ ടിജി 434222 എന്ന ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ സമ്മാനമടിച്ചത്.
പനമനരത്തെ ഏജന്‍സിയില്‍ നിന്നുമാണ് നാഗരാജു ടിക്കറ്റെടുത്തത്. ടിക്കറ്റ് ഒരു മാസം മുന്‍പ് വിറ്റതാണെന്നും നാഗരാജു പറഞ്ഞു. കര്‍ണാടക മൈസൂര്‍ സ്വദേശിയായ നാഗരാജു 15 വര്‍ഷമായി വയനാട്ടിലുണ്ട്.
































