2024 ഒക്ടോബർ 05 ശനി 8.40 PM
എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടിക്ക് കൈമാറി.
ഇന്ന് തന്നെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും.
നാളെ വൈകിട്ടോടെ റിപ്പോർട്ടിൻമേൽ നടപടി ഉണ്ടായേക്കും.
ഇന്ന് നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്ന് എഡിജി പി യെ ഒഴിവാക്കിയിരുന്നു. റിപ്പോർട്ടിൽ എന്ത് നടപടി മുഖ്യമന്ത്രി സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.