ന്യൂസ് അറ്റ് നെറ്റ്                  BlG BREAKING                    എം ആർ അജിത്ത് കുമാറിനെ മാറ്റും

Advertisement

2024 ഒക്ടോബർ 03 വ്യാഴം 10.00 PM

?കാഞ്ഞങ്ങാട് പോലീസ് പിടികൂടിയ കള്ളപ്പണങ്ങളിൽ പോലീസ് കൃത്രിമം കാണിച്ചതായി എൻഎ നെല്ലിക്കുന്ന് എം എൽ എ, നാളെ മുഖ്യമന്ത്രിയെ കാണും.

?എഡിജിപി എം ആർ അജിത്ത് കുമാറിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സി പി എ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

?സമൂഹമാധ്യമങ്ങളി
ലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി
ആലുവ സ്വദേശിയായ നടിക്കെതിരെ നടൻ ബാലചന്ദ്രമേനോൻ കൊച്ചി പോലീസിന് പരാതി നൽകി.

?പി വി അൻവറിൻ്റെ 16 ആരോപണങ്ങളിൽ വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി

?വിവാദ പ്രസ്താവനകൾ പിൻവലിച്ചില്ലെങ്കിൽ
ക്രിമിനൽ നടപടിയെന്നും പി ശശി

? അന്വേഷണം പൂർത്തിയായ സിനിമാ മേഖലയിലെ ലൈംഗിക കുറ്റകൃത്യ കേസ്സുകളിൽ ഉടൻ കുറ്റപത്രം നൽകും

?ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ വാർത്തായാക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി ഹൈക്കോടതി

?പ്രത്യേക അന്വേഷണ സംഘത്തെ വിളിച്ച് വിവരങ്ങൾ തേടരുതെന്ന് മാധ്യമങ്ങളോട് ഹൈക്കോടതി

?വെഞ്ഞാറുമ്മൂട് സ്വദേശിയായ സീരിയൽ നടി രജിത ഓടിച്ചകാർ കുളനട ജംഗ്ഷനിൽ രണ്ട് കാറുകളിൽ ഇടിച്ച് അപകടമുണ്ടാക്കി. പരിശോധനയിൽ നടി മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഒരു മണിക്കൂർ പന്തളം – ചെങ്ങന്നൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച്, മർദ്ദിക്കുന്ന രംഗങ്ങൾ ലഭിച്ചില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി.

Advertisement