കലര്‍പ്പില്ലാത്ത ആരോഗ്യരക്ഷ, ഈ തങ്ക തനിത്തങ്കം

993
Advertisement

പാലക്കാട്. സ്വന്തം ആരോഗ്യം നോക്കാതെ അലസരായി നടക്കുന്ന യുവാക്കള്‍ ഈ 70കാരിയെ കണ്ടുപഠിക്കണം

എലവഞ്ചേരി കുന്നിലെ ഓപ്പൺ ജിമ്മിൽ വൈകുന്നേരമായാൽ എത്തുന്ന ഈ വനിത നാട്ടുകാര്‍ക്ക് ഇപ്പോള്‍ താരമാണ്, തങ്ക രാമൻകുട്ടിയാണ് ആ താരം,
ദിവസവും വൈകീട്ട് 5.30 ഓടെ താങ്ക ഓപ്പൺ ജിമ്മിലെത്തും പിന്നെ ഒരു മണിക്കൂർ ജിമ്മിലെ എല്ലാ ഉപകരണങ്ങളിലുമായി വ്യായാമം,മറ്റാരും ജിമ്മിലില്ലെങ്കിലും തങ്കക്കതൊരു പ്രശ്നമേയല്ല,സ്വന്തം ആരോഗ്യമാണ് പ്രധാനം തങ്ക പറയുന്നു

തൊഴിലുറപ്പ് തൊഴിലാളിയായ തങ്ക അഞ്ചുമാസം മുൻപ് ഒരു കൗതുകത്തിനാണ് ജിമ്മിലെത്തിയത്,പലരും ചെയ്യുന്നത് കണ്ടാണ് പഠിച്ചത്,ഇപ്പോൾ വ്യായമമില്ലാതെ പറ്റില്ലെന്നായി

തങ്കയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇപ്പോൾ പലരും ഓപ്പൺ ജിമ്മിലെത്തുന്നുണ്ട്,കലര്‍പ്പില്ലാത്ത ആരോഗ്യരക്ഷയുടെ കാര്യത്തില്‍ ഈ തങ്ക തനിത്തങ്കമാണ്.

Advertisement