പി ശശിക്ക് സിപിഎമ്മിന്റെ ക്ലീൻ ചിറ്റ്

210
Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് സിപിഎമ്മിന്റെ ക്ലീൻ ചിറ്റ്..പി വി അൻവർ നൽകിയ പരാതിയില്‍ പി ശശിക്കെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്ന് സിപിഎം..അൻവർ ഉന്നയിച്ച പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല പി ശശിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എഡിജിപി അജിത്കുമാറിനെതിരായ നടപടിയുടെ കാര്യം റിപ്പോർട്ട് വന്ന ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നാണ് സിപിഎം നിലപാട്

പി ശശിക്ക് എതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ ഉയർത്തിയ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരിന്നു.. അതേ നിലപാടിലേക്ക് ആണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും എത്തിച്ചേർന്നത്.പി ശശിക്കെതിരെ അൻവർ നൽകിയ പരാതിയിൽ പ്രത്യേക പരിശോധന വേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു..സമ്മേളന കാലമായതുകൊണ്ട് കമ്മീഷനെ വെച്ചുള്ള പരിശോധനയും ഉണ്ടാകില്ല..നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണയാണ് പി ശശിക്ക് എം വി ഗോവിന്ദൻ നൽകിയത്

പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് പി വി അന്‍വറിനും പാർട്ടിയുടെ മുന്നറിയിപ്പ്. എന്നാല്‍ അത് അപ്പോള്‍തന്നെ അന്‍വര്‍ അട്ടിമറിച്ചു.

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി കൂടിക്കാഴ്ച ഔദ്യോഗിക അല്ലെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും എന്നീ ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം നേതൃത്വവുമായ ഇടഞ്ഞുനിൽക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഇന്നത്തെ യോഗത്തിലും പങ്കെടുക്കാൻ എത്തിയില്ല.

Advertisement