ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം, കുഴഞ്ഞു വീണ വനിതാ ഓട്ടോഡ്രൈവർ മരണമടഞ്ഞു

722
Advertisement

കിടങ്ങൂർ. ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന കുഴഞ്ഞു വീണ വനിതാ ഓട്ടോഡ്രൈവർ മരണമടഞ്ഞു. കിടങ്ങൂർ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പിറയാർ കാവുംപാടം കൊങ്ങോർപള്ളിത്തറയിൽ ഗീതയാണ് മരണമടഞ്ഞത്. 45 വയസ്സായിരുന്നു . കിടങ്ങൂർ അയർക്കുന്നം റോഡിൽ പാറേവളവിൽ വച്ചാണ് രാവിലെ 6 മണിയോടെയായിരുന്നു സംഭവം.പെട്ടെന്നുണ്ടായ അസ്വാസ്ഥ്യത്തിൽ ഗീത ഓട്ടോയിൽ കുഴഞ്ഞു വീഴുകയും ഓട്ടോ റോഡിൽ മറിയുകയും ചെയ്‌തു . ഉടൻ തന്നെ കിടങ്ങൂർ LLM ഹോസ്‌പിറ്റലിലും തുടർന്ന മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരണമടഞ്ഞ ഓട്ടൊ ഡ്രൈവർ ഗീതയുടെ സംസ്കാരകർമ്മങ്ങൾ ശനിയാഴ്‌ച 2 ന് വീട്ടുവളപ്പിൽ നടക്കും.

Advertisement