ന്യൂസ് അറ്റ് നെറ്റ് :ഇന്നത്തെപ്രധാന വാർത്തകൾ

464
Advertisement

2024 സെപ്തംബർ 18 ബുധൻ 9.00 pm

?ലെബനിൽ വോക്കി ടോക്കി പൊട്ടിതെറിച്ച് 3 മരണം ,ഇന്നലെ പേജർ പൊട്ടിത്തെറിച്ച് മരിച്ചയാളിൻ്റെ സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം.

?ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ നബാട്ടിയ, ടൈർ, സെയ്ദ നഗരങ്ങളിലാണ് സ്ഫോടനം ഉണ്ടായത്.
നിരവധി പേർക്ക് പരിക്ക്

?മലപ്പുറത്തെ എം പോക്സ് സ്ഥിരീകരണത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിൻ്റെ ജാഗ്രതാ നിർദ്ദേശം.

?കൊച്ചിയിലെ പള്ളുരുത്തിയിൽ നിന്ന് 53 ദിവസം മുമ്പ് കാണാതായ 23 കാരൻ ആദം ജോ ആൻ്റണിയെ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.

?മലപ്പുറത്ത് 10 പേരുടെ നിപ്പാപരിശോധന ഫലം കൂടി നെഗറ്റീവ്

? അറന്മുള ഉത്രട്ടാതി ജലോത്സവം കോയിപ്രം പള്ളിയോടത്തിന് മന്നം ട്രോഫി

? റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ഈ മാസം 24വരെ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിങ്ങ് നടക്കുക.

?രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 1 വരെയും മസ്റ്ററിങ്ങ് നടത്തും.

?മൂന്നാം ഘട്ടത്തില്‍ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെയും മസ്റ്ററിങ്ങ് നടത്തും.

? നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും കാണാതായ 3 പെണ്‍കുട്ടികളിൽ ഒരാൾ വീട്ടിലെത്തി.

? താമരശ്ശേരിയില്‍ യുവതിയോട് നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവ് മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

? കോതമംഗലത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്.

? ആലപ്പുഴയില്‍ ബൈക്ക് ഓടയില്‍ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തില്‍ ഡി. അനൂപ്(51) ആണ് മരിച്ചത്.

? വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് റോഡരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

? ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് രൂക്ഷമായ ശിക്ഷയുമായി പ്രിന്‍സിപ്പല്‍. അവശനിലയിലായ 70 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയിലായി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ റമ്പച്ചോടവാരത്തിന് സമീപത്തെ ട്രൈബല്‍ വെല്‍ഫെയര്‍ ഗുരുകുല്‍ കോളേജിലാണ് സംഭവം.

? ദില്ലിയിലെ കരോള്‍ബാഗിലെ ബാപ്പാ നഗര്‍ കോളനിയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ദില്ലി പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തി.

? മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിയുമെന്ന് എഎപി. ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലെ ഔദ്യോഗിക വസതി ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിയുമെന്ന് എഎപി എംപി സഞ്ജയ് സിങ് വ്യക്തമാക്കി.

? ആനകളെ കൊന്ന് ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാന്‍ സിംബാബ്വെ. നാല് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സിംബാബ്വെയിലാണ് പട്ടിണിക്ക് പരിഹാരമായി ആനകളെ കൊല്ലാനൊരുങ്ങുന്നത്.

Advertisement