2024 സെപ്തംബർ 18 ബുധൻ
BREAKING NEWS
?ചെന്നൈയിൽ പോലീസ് എൻകൗണ്ടറിൽ 5 കൊലക്കേസ്സുൾപ്പെടെ 59 കേസ്സുകളിൽ പ്രതിയായ കാക്കത്തോപ്പ് ബാലാജി കൊല്ലപ്പെട്ടു.
?ആയൂർ ഇളമാട് സ്വദേശി രത്നമ്മ (74) ആസിഡ് കുടിച്ച് മരിച്ചു. ചടയമംഗലം പോലീസ് അന്വേഷണം തുടങ്ങി.
?ഗുരുവായൂർ നടപ്പന്തലിൽ വീഡിയോ ഗ്രാഫിക്ക് ഹൈക്കോടതി നിയന്ത്രണം വിവാഹങ്ങൾക്കും മതപരമായ ചടങ്ങുകൾ നിയന്ത്രണം

? ‘അമ്മ ‘യോഗം നാളെ ഇല്ല, പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്നും ‘അമ്മ ‘നേതൃത്വം
?സിനിമയുമായി ബന്ധപ്പെട്ട് പുതിയ സംഘടനയിൽ ചേർന്നിട്ടില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി.
? മണിപ്പൂരിലെ കർഫ്യൂവിൽ ഇന്ന് താല്ക്കാലിക ഇളവ്.
? മണിപ്പൂർ കലാപം: അഞ്ച് ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാഞ്ജ പിൻവലിച്ചു. റാലികൾക്കും, പ്രതിഷേധങ്ങൾക്കും വിലക്ക് തുടരും

?പുലികളി നടക്കുന്നതിനാൽ തൃശൂർ സ്വരാജ് റൗണ്ട് ,തേക്കിൻകാട് എന്നിവിടങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം
? കേരളീയം ?
? വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍.

? കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് തങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്.
?ഓണാഘോഷത്തിന് സമാപനമായി ഇന്ന് തൃശൂരില്‍ പുലികളി. ഏഴ് ദേശങ്ങളില്‍ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികള്‍ പട്ടണം കൈയടക്കും. വൈകിട്ട് അഞ്ചിന് സ്വരാജ് റൗണ്ടിലെ നായ്ക്കനാല്‍ ജങ്ഷനിലിലെത്തുന്ന പാട്ടുരായ്ക്കല്‍ ദേശത്തിന്റെ വരവോടെ പുലികളിക്ക് തുടക്കമാകും.

? ചെങ്ങന്നൂര്‍-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതോടെ ജലോത്സവത്തിന്റെ ഫൈനല്‍ മത്സരം ഉപേക്ഷിച്ചു.
? തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട രക്ഷാപ്രവര്‍ത്തനത്തൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയില്‍ കുടുങ്ങിയത്.
? മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയില്‍ ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 3 പേരുടെയും സ്രവ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി. പക്ഷെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഇന്നലത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുള്‍പ്പെടുത്തി.

? കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ദമ്പതികളും മകളും മരിച്ചു. വയനാട് പൂതാടി സ്വദേശി ധനേഷ് , ഭാര്യ അഞ്ജു , ആറ് വയസ്സുകാരന്‍ മകന്‍ ഇഷാന്‍ കൃഷണ എന്നിവരാണ് മരിച്ചത്.
? കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചെങ്കിലും ആളപായമില്ല. ഡ്രൈവറും കാഴ്ചപരിമിതിയുള്ള യാത്രക്കാരനും രക്ഷപ്പെട്ടു. താണ ട്രാഫിക് സിഗ്നലിനു സമീപമാണ് കാര്‍ കത്തിയത്. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.
? സഹോദരിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തില്‍ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) 60 ശതമാനത്തിലേറെ പൊള്ളലേറ്റത്.

? വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് ഇടുക്കി മാങ്കുളത്ത് ക്രൂരമര്‍ദനം. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് വധുവിന്റെ ബന്ധുക്കളുടെ മര്‍ദനമെന്നാണ് പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിനാണ് മര്‍ദമനമേറ്റത്.
?? ദേശീയം ??
? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണറെ നേരില്‍ കണ്ട് അദ്ദേഹം രാജിക്കത്ത് നല്‍കി. ഒപ്പമുണ്ടായിരുന്ന അതിഷി മര്‍ലേന പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ചു.
? ജനസംഖ്യാ കണക്കെടുപ്പിനുള്ള സെന്‍സസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ വ്യക്തമാക്കി. കോവിഡ് 19 വ്യാപനം മൂലം അവതാളത്തിലായ സെന്‍സസിനെ സംബന്ധിച്ചുയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

? വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് തുറന്നടിച്ച സുപ്രീം കോടതി ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.
? ഒരു പതിറ്റാണ്ടിന് ശേഷം ജമ്മു കശ്മീര്‍ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിനായ് ഇന്ന് പോളിംഗ് ബൂത്തിലെത്തും.. ആദ്യഘട്ടത്തിലെ 24 മണ്ഡലത്തിലേക്കുള്ള പോളിങ് ഇന്ന് രാവിലെ ഏഴിന് തുടങ്ങും. ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
? സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചിലരെ അസ്വസ്ഥരാക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

?? അന്തർദേശീയം ??
? സന്ദേശങ്ങള്‍ കൈമാറാനായി കൊണ്ടുനടക്കുന്ന ആയിരകണക്കിന് ഇലക്ട്രോണിക് പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ച് കിഴക്കന്‍ ലബനനില്‍ ഒരു പെണ്‍കുട്ടിയടക്കം 9 പേര്‍ കൊല്ലപ്പെടുകയും 2,750 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
? സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം.
? മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം ആക്രമണത്തിനു പിന്നില്‍ ഇസ്രയേലാണെന്നും ഇസ്രയേല്‍ നടത്തിയ ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണ് നടന്നതെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള പ്രതികരിച്ചു.

? ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷന്‍ ശൃംഖലയിലേക്ക് കടന്നുകയറിയാണ് ഇസ്രയേല്‍ സ്‌ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ ഏജന്‍സിയിലെ വൃത്തങ്ങള്‍ വ്യക്തമാക്കി
??കായികം??
? ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം.