നാലംഗ കുടുംബം സഞ്ചരിച്ച കാർ വെള്ളത്തിൽ വീണ് അപകടം

162
Advertisement

കോട്ടയം. അമ്പാട്ട് കടവിൽ ആമ്പല്‍ പൂ വസന്തം കാണാന്‍ എത്തിയ കുടുംബത്തിന്‍റെ കാർ വെള്ളത്തിൽ വീണ് അപകടം. രണ്ട് കുട്ടികളടക്കം കാറിലുണ്ടായിരുന്ന 4പേരും അത്ഭുതകരമായി രക്ഷപ്പെട്ടു
പാമ്പാടി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് . നാട്ടുകാരുടെ കൂട്ടായ പ്രവർത്തനമാണ് ഓണനാളിൽ വന്ന ദുരന്തത്തില്‍നിന്നും കുടുംബത്തെ രക്ഷിച്ചത്

വൈകുന്നേരം 3 മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത് . പാമ്പാടി സ്വദേശിയായ രാജുവും ഭാര്യയും പേരക്കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത് . അമ്പാട്ടുകടവിൽ എത്തിയപ്പോൾ വാഹനം നിയന്ത്രണം വിട്ട് പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് തെന്നിഇറങ്ങുകയായിരുന്നു. റോഡിൽ നിന്നും 50 മീറ്ററോളം കാർ ഒഴുകിപ്പോയി. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഈ കുടുംബത്തെ രക്ഷിച്ചത് .

ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ നിരവധി ആളുകൾ ഓണനാളിലും അമ്പാട്ടുകടവിൽ എത്തിയിരുന്നു . സംഭവം നടക്കുന്ന സമയത്ത് ഈ ഭാഗത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി .

വാഹനത്തിൽ ഉണ്ടായ നാലുപേർക്കും പരുക്കില്ല .എന്നാൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

Advertisement