പേരാമ്പ്രയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽകാട്ടിലേക്ക് തുരത്തി

119
Advertisement

കോഴിക്കോട്. പേരാമ്പ്രയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ
കാട്ടിലേക്ക് തുരത്തി. പേരുവെണ്ണാമുഴി വനത്തിൽ നിന്ന് ഇറങ്ങിയ മോഴആന പിണ്ഡപ്പാറപ്പുഴ കടന്നാണ് കാട്ടിലേക്ക് മടങ്ങിയത്.

ഇന്ന് പുലർച്ചയാണ് ആന ജനവാസ മേഖലയിൽ എത്തിയത്.തുടർന്ന്
പേരാമ്പ്ര ബൈപ്പാസിനോട്‌ ചേർന്ന കുന്നിൽ മുകളിൽ ഏറെ നേരം തമ്പടിച്ചു. ഉച്ചയ്ക്ക് 12:30 ഓടെ കുന്നിറങ്ങിയ ആന കാട്ടിലേക്ക് തിരികെ പോകാനുള്ള ശ്രമം ആരംഭിച്ചില്ലെങ്കിലും ജനവാസ മേഖലയായതിനാൽ പ്രദേശത്ത് ഭീതി പരന്നു.
പള്ളിത്താഴെ, കിഴക്കേ പേരാമ്പ്ര, എന്നിവിടങ്ങളിലൂടെ ഓടിയ കാട്ടാനക്ക് പുറകെ നാട്ടുകാർ ഓടിയതോടെ ആശങ്ക വർദ്ധിച്ചു. പിന്നീട് ആന വന്ന വഴി തന്നെ തിരിച്ചു പോകുവാനായി വനം വകുപ്പ് തടസ്സങ്ങളില്ലാതെ വഴിയൊരുക്കി.
കോഴിക്കോട് ഡിഎഫ്ഒ ആഷിക്കിന്‍റെ നേതൃത്വത്തിൽ ആണ് ആനയെ തുരത്തിയത്.

തുരത്തലിനൊടുവിൽ പട്ടാണിപ്പാറ ഭാഗത്തേക്ക് നീങ്ങിയ കാട്ടാന പിണ്ഡപ്പാറപ്പുഴ കടന്നാണ് കാട്ടിലേക്ക് പോയത്. കാട്ടാന ഇനിയും തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ആന പേരാമ്പ്രയിലെ ജനവാസ മേഖലയിൽ എത്തിയത്.

FILE PIC

Advertisement