ഹോട്ടലില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയില്‍ ബ്ലേ‍ഡ്… ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടപ്പിച്ചു

359
Advertisement

ഹോട്ടലില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയില്‍ ബ്ലേ‍ഡ്. തിരുവനന്തപുരം വെണ്‍പാലവട്ടത്തെ കുമാര്‍ ടിഫിന്‍ സെന്ററില്‍ നിന്ന് തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകളും വാങ്ങിയ ഭക്ഷണത്തിലാണ് ബ്ലേഡ് കണ്ടെത്തിയത്. ‌ഹോട്ടല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി അടപ്പിച്ചു.
ഇന്ന് രാവിലെയാണ് പാലോട് സ്വദേശി അനീഷും മകള്‍ സനൂഷയും പ്രഭാതഭക്ഷണത്തിനായി കുമാര്‍ ടിഫിന്‍ സെന്ററിലെത്തുന്നത്. ഇവിടെ നിന്നു വാങ്ങിയ ഉഴുന്നുവട കഴിക്കുന്നതിനിടെയാണ് ബ്ലേഡ് കണ്ടെത്തിയത്. മകള്‍ സനൂഷ കഴിക്കുന്നതിനിടെ ബ്ളേഡ് പല്ലില്‍ തട്ടുകയായിരുന്നു. ബ്ലേഡിന്റെ പകുതിയാണ് ഉഴുന്നുവടയില്‍ കണ്ടെത്തിയത്. പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും കടയിലെത്തി പരിശോധന നടത്തിയ ശേഷം ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.

Advertisement