എഡിജിപി എം.ആര്‍ അജിത്​കുമാർ നൽകിയ അവധി അപേക്ഷ പിൻവലിച്ചു

181
Advertisement

വിവാദങ്ങള്‍ക്കിടെ നൽകിയ അവധി അപേക്ഷ എഡിജിപി എം.ആര്‍ അജിത്​കുമാർ പിൻവലിച്ചു. ശനിയാഴ്ച മുതൽ നാല് ദിവസത്തേക്കായിരുന്നു അവധി. അവധി വേണ്ടെന്ന് സര്‍ക്കാരിന് കത്ത് നൽകി. അവധി കഴിഞ്ഞാൽ അജിത്കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. 

അതേസമയം അജിത്കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും തുടര്‍ന്നത്. സി.പി.എമ്മിന് ആര്‍.എസ്.എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസിനാണ് ആര്‍.എസ്.എസ് ബന്ധമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

Advertisement