ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും

1056
Advertisement

ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ഒരു മാസത്തെ പെന്‍ഷനൊപ്പം രണ്ടുമാസത്തെ കുടിശ്ശികയാണ് നല്‍കുക. ഈ മാസം പെന്‍ഷന്‍ ലഭിച്ചവര്‍ക്ക് ഇനി 3200 രൂപ കൂടി കൈയില്‍ കിട്ടും. ഈ മാസം പതിനൊന്നാം തീയതി മുതല്‍ പെന്‍ഷന്‍ വിതരണം തുടങ്ങും.
1700 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചു. 4500 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെയാണ് പെന്‍ഷന്‍ വിതരണം സാധ്യമാകുന്നത്. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയാണ് മുന്‍കൂറായി എടുക്കാന്‍ അനുമതി നല്‍കിയത്.

Advertisement