പി ശശി വർഗ്ഗ വഞ്ചകന്‍,പി വി അൻവറിന്റേത് വിപ്ലവ മാതൃകയെന്നും റെഡ് ആര്‍മി എന്ന പി ജയരാജന്‍ ആര്‍മി

374
Advertisement

കണ്ണൂര്‍.പി ശശിക്കെതിരെ രൂക്ഷ വിമർശനവുമായി റെഡ് ആർമി ഫേസ്ബുക്ക് പേജ്. പി ശശി വർഗ്ഗ വഞ്ചകനെന്ന്  വിശേഷിപ്പിച്ച്   റെഡ് ആർമിയെന്ന്  പേരു മാറ്റിയ  പിജെ ആർമി കുറിപ്പ് പങ്കുവെച്ചു. പി ശശിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുത്. പി വി അൻവറിന്റേത് വിപ്ലവ മാതൃകയാണ്.   എസ്എഫ്ഐ, ഡി വൈ എഫ് ഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ  പി ശശി പോലീസിന് സ്വാതന്ത്ര്യം നൽകിയെന്നും കുറിപ്പിൽ വിമർശനമുണ്ട്.  പൊലീസിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്  ശശി മൗനം അനുവാദം നൽകി. സമ്മേളനങ്ങൾ പുഴുക്കുത്തുകളെ തുറന്നുകാട്ടണമെന്ന്  കുറിപ്പിൽ ആവശ്യപ്പെടുന്നു. പാർട്ടി ജനങ്ങളിൽ നിന്ന് വ്യതിചലിച്ചുപോയോയെന്ന് ചർച്ച ചെയ്യണമെന്നും  പി ജയരാജൻ അനുകൂലികളുടെ  സമൂഹമാധ്യമ കൂട്ടായ്മയായ റെഡ് ആർമി പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Advertisement