ഇപി ജയരാജനെ വിടാതെ പി ജയരാജൻ, വൈദേഹം റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും പൊങ്ങി

127
Advertisement

തിരുവനന്തപുരം. ഇ.പി ജയരാജനെ വിടാതെ പി.ജയരാജൻ.മുക്കിവച്ച വൈദേഹം റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ വീണ്ടുംപൊങ്ങി.പി ജയരാജനാണ് പാർട്ടിക്ക് കിട്ടിയ പരാതിയിൽ എന്ത് നടപടി ഉണ്ടായി എന്ന് ചോദ്യമുന്നയിച്ചത്. പരാതി ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതിനിടെ ഇ.പിക്കെതിരെ എന്തിന്റെ പേരിലാണ് നടപടിയെടുത്തത് എന്ന് സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തില്ല. നടപടിക്കാര്യം ഇ.പി അറിയുന്നത് സംസ്ഥാന സെക്രട്ടറിയേറ്റിൽ വച്ച്. കേന്ദ്ര കമ്മിറ്റി അംഗമെന്ന പരിഗണന പോലും തന്നില്ലെന്ന് ഇ.പി ജയരാജന് പരാതിയുണ്ടെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

Advertisement