പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ പോലീസ് സേനയെയും സർക്കാരിനെയും പിടിച്ചു കുലുക്കുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനെത്തുന്നു

140
Advertisement

കോട്ടയം. പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ പോലീസ് സേനയെയും സർക്കാരിനെയും പിടിച്ചു കുലുക്കുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. കോട്ടയത്ത് നടക്കുന്ന 37 മത് സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കും. പി വി അൻവറിന്റെ വെളിപ്പെടുത്തലിൽ ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു

Advertisement