സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

227
Advertisement

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്.. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയത്. തിങ്കളാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അടുത്ത അഞ്ചു ദിവസം മഴ തുടരുമെന്നാണ് പ്രവചനം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.അറബിക്കടലില്‍ രൂപപ്പെട്ട അസ്‌ന ചുഴലിക്കാറ്റ് നാളെയോടെ ദുര്‍ബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്ഥാന്‍ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്‌ന ഇന്നും കൂടി ചുഴലിക്കാറ്റായി തുടരും. തുടര്‍ന്ന് നാളെ രാവിലെയോടെ തീവ്ര ന്യൂനമര്‍ദമായി ശക്തികുറയാനാണ് സാധ്യത.

Advertisement