ഇ പി ജയരാജൻ ഇടത് മുന്നണി കൺവീനർ സ്ഥാനം ഒഴിയും, ടി പി രാമകൃഷ്ണൻ കൺവീനറാകും, ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇ പി കണ്ണൂരിൽ എത്തി

125
Advertisement

തിരുവനന്തപുരം:ഇ പി ജയരാജൻ ഇടത് മുന്നണി കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും.ഇന്നത്തെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതെ കണ്ണൂരി ലേക്ക് രാവിലെ എയർ ഇന്ത്യാ വിമാനത്തിലേക്ക് പോയി.
ജയരാജൻ താമസിച്ചിരുന്ന തിരുവനന്തപുരത്തെ പാർട്ടി ഫ്ലാറ്റ് ഒഴിഞ്ഞു. സാധനങ്ങളും മാറ്റി.
ബിജെപി ബന്ധം ചൂണ്ടിക്കാട്ടി ഇന്നലെത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ക്ഷുഭിതനായെന്നാണ് വിവരം.
സെക്രട്ടറിയേറ്റ് പരിഗണിച്ച ഏ കെ ബാലന് മുന്നണി കൺവീനറാകാൻ താല്പര്യമില്ലെന്ന് പാർട്ടിയെ അറിയിച്ചു.
ടി പി രാമകൃഷ്ണൻ ഇടത് മുന്നണി കൺവീനറായേക്കാൻ സാധ്യതയേറുന്നു. ഇതിനിടെ
സി പി എമ്മിൻ്റ നിർണ്ണായക സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
മുകേഷ് വിഷയത്തിലും സി പി എം നിർണ്ണായക തീരുമാനം ഇന്ന് ഉണ്ടായേക്കും.

Advertisement