കൊച്ചി.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പൂഴ്ത്തിവെപ്പുകൾ ശരിയല്ലെന്ന് നടന്‍ ലാലു അലക്സ്. അമ്മ സംഘടനയിലെ പ്രശ്നങ്ങൾ ശരിയായി പറയണമെങ്കിൽ റിപ്പോർട്ട് മുഴുവൻ പുറത്ത് വിടണം. റിപ്പോർട്ട് ഭാഗികമായി പുറത്ത് വിട്ടത് ശരിയായ നടപടി അല്ല. ഉള്ളടക്കം ശരിയായി മനസിലായങ്കിലെ ആരാണ് നല്ലതെന്ന് പറയാൻ സാധിക്കൂ എന്ന് അദ്ദേഹം ചാനലിനോട് പ്രതികരിച്ചു.




































