സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷ് എംഎല്‍എയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം

961
Advertisement

സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷ് എംഎല്‍എയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം. മുകേഷിനെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അതീവഗൗരവത്തോടെ അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. വനിതാ അംഗങ്ങള്‍ അടക്കം മുകേഷിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിനെതിരെ ഒരുവിഭാഗം നേതാക്കള്‍ നേരത്തെ കടുത്ത അമര്‍ഷം പാര്‍ട്ടിയെ അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ച നേതാവല്ല മുകേഷെന്നും ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ബന്ധപ്പെട്ടവര്‍ മറുപടി പറയുമെന്നായിരുന്നു മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രതികരണം.

Advertisement