.ബംഗളുരു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ കാണും. എം കെ രാഘവൻ എംപി, എകെഎം അഷ്റഫ് എംഎൽഎ എന്നിവരും ഒപ്പമുണ്ടാകും. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ ഉടൻ പുനരാരംഭിക്കണമെന്നാണ് ആവശ്യം.
ഷിരൂരിലെ അർജുനായുള്ള തിരച്ചിൽ നിലവിൽ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഡ്രഡ്ജർ എത്തിക്കാതെ തിരച്ചിൽ പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഇതിനായി ഒരു കോടി രൂപ ചിലവ് വരുമെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ എന്ന് തെരച്ചിൽ പുനരാരംഭിക്കുമെന്നതിലോ റെഡ്ജർ എന്നെത്തിക്കും എന്നതിലോ വ്യക്തതയില്ല. ഇതോടെയാണ് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യേയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും കാണുന്നത്. കോഴിക്കോട് എം പി എം കെ രാഘവൻ , മഞ്ചേശ്വരം എം എൽ എ എകെ എം അഷ്റഫ് എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടാകും. ഇന്ന് രാത്രി അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ കോഴിക്കോട് നിന്നും പുറപ്പെടും. നാളെ ബാംഗ്ലൂരിൽ ആണ് കൂടിക്കാഴ്ച. പ്രതിസന്ധികളെ മറികടക്കാൻ കഴിയുന്ന അനുകൂല തീരുമാനങ്ങൾ നാളെ ഉണ്ടാകുമെന്നാണ് അർജുൻ്റെ കുടുംബത്തിൻ്റെ പ്രതീക്ഷ



































