അയല്‍വാസിയെ ഇഷ്ടിക കൊണ്ടു മുഖത്തടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

159
Advertisement

അയല്‍വാസിയെ ഇഷ്ടിക കൊണ്ടു മുഖത്തടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഞ്ചാവ് സൂക്ഷിക്കാന്‍ വിസമ്മതിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു പിന്നില്‍. സംഭവത്തില്‍ ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയില്‍ ഷാരു എന്നു വിളിക്കുന്ന മാക്മില്ലന്‍ (25) ആണ് പിടിയിലായത്.
കഞ്ചാവ്, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഈ മാസം 17നാണ് അയല്‍വാസിയായ കുതിരപ്പന്തി ശ്രീരാഗം വീട്ടില്‍ ഷിബുവിനെ ഇയാള്‍ ആക്രമിച്ചത്. സൗത്ത് പൊലീസ് സ്റ്റേഷന്‍ ഐഎസ്എച്ഒ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement