പട്ടാമ്പിയിൽ 16 കാരനെ പോലീസ് ആളുമാറി മർദിച്ചതായി പരാതി

121
Advertisement

പാലക്കാട്: പട്ടാമ്പിയിൽ വിദ്യാർത്ഥിയെ പോലീസ് ആളുമാറി മർദിച്ചതായി പരാതി.
ഓങ്ങല്ലൂർ പാറപ്പുറം സ്വദേശി മുസ്തഫയുടെ മകൻ ത്വഹാൻ (16) ആണ് മർദ്ദനമേറ്റത്.
ഇന്ന് കാലത്ത് പോലീസ് വീട്ടിൽ കയറി വന്ന് കുട്ടിയെ മർദിക്കുകയായിരുന്നു എന്നാണ് വീട്ടുകാരുടെ പരാതി.
കുട്ടി പട്ടാമ്പി താലൂക് ആശുപത്രിയിൽ ചികിത്സതേടി.
വീട്ടുകാർ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകി. കുട്ടിക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നാണ് വീടുകാർ പറയുന്നത്.
കുട്ടികൾ ബൈക്ക് ഓടിക്കുന്നത് നിരീക്ഷിക്കുകയാണ് ചെയ്തതെന്ന് പോലീസ് .
ആളുമറിയോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്നും പോലീസ്.

Advertisement