കഴക്കൂട്ടത്തുനിന്നും 13 വയസുകാരിയെ കാണാതായി, വ്യാപക തിരച്ചില്‍

145
Advertisement

തിരുവനന്തപുരം. കഴക്കൂട്ടത്തുനിന്നും 13 വയസുകാരിയെ കാണാതായി. കാണാതായത് കഴക്കൂട്ടത്തുനിന്നും അസം സ്വദേശിയായ തസ്മീത്ത് തംസമിനെ. രാവിലെ 1030ന് വീട്ടില്‍ നിന്നും സ്വയം ഇറങ്ങിപോയതെന്നാണ് വൈകിട്ട് നാലുമണിക്ക് പൊലീസില്‍ പരാതി നല്‍കിയ രക്ഷിതാക്കള്‍ പറയുന്നു. അതിഥിതൊഴിലാളി കുടുംബത്തിലേതാണ് കുട്ടി. അമ്മ വഴക്കുപറഞ്ഞതിനെതുടര്‍ന്നാണ് കുട്ടി വീടുവിട്ടത്. സംശയകരമായ ഒരു സിസിടിവി ദൃശ്യം കിട്ടിയത് പൊലീസ് പരിശോധിച്ചുവരുന്നു.

Advertisement