ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര  ശാഖയിൽ നിന്നും 26 കിലോ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതം

423
Advertisement

കോഴിക്കോട്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര  ശാഖയിൽ നിന്നും 26 കിലോ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതം. തമിഴ്നാട് കേന്ദ്രികരിച്ചാണ് മേട്ടുപാളയം സ്വദേശിയും മുൻ മാനേജറുമായ മധു ജയകുമാറിനായി അന്വേഷണം നടക്കുന്നത്. നിലവിലെ ബാങ്ക് മാനേജര്‍ ഇര്‍ഷാദിന്‍റെ പരാതിയിലാണ്  വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഉപഭോക്താക്കൾ പണയം വെച്ച 26 കിലോ സ്വർണം മോഷ്ടിച്ച ശേഷം പകരം 26 കിലോ മുക്കുപണ്ടം വെച്ചു എന്നാണ് കണ്ടെത്തിയത്. ഏതാണ്ട് 17 കോടിയുടെ തട്ടിപ്പാണ് നടന്നത്. എറണാകുളത്തേക്ക് സ്ഥലംമാറ്റം കിട്ടിയ ഇയാള്‍ അവിടെ ജോയിന്‍ ചെയ്തിട്ടില്ല.

Advertisement