ചേലക്കരയിൽ ഓട്ടോഡ്രൈവര്‍ക്ക് ആൾക്കൂട്ട മർദ്ദനം,വാഹനം തകര്‍ത്തു

352
Advertisement

ചേലക്കര. ഓട്ടോഡ്രൈവര്‍ക്ക് ആൾക്കൂട്ട മർദ്ദനം. ഓട്ടോറിക്ഷയും തല്ലിത്തകർത്തു. വെങ്ങാനെല്ലൂർ സ്വദേശി നെല്ലിപ്പറമ്പിൽ അനീഷിനെയാണ് ഉദുവടിയിൽ വെച്ച് ആൾക്കൂട്ടം മർദിച്ചതായി പരാതി. മർദ്ദനത്തിൽ അനീഷിന്റെ ശരീത്തിൽ പല ഭാഗങ്ങളിലും ക്ഷതമേറ്റു. ഓട്ടോറിക്ഷയുടെ ഗ്ലാസ് അക്രമികൾ തല്ലിത്തകർത്തു

അനീഷ് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ചേലക്കരയിൽ നിന്നും ഓട്ടോ വിളിച്ചു പോയ ഉദുവടി സ്വദേശി യാത്രക്കാരന്റെ നേതൃത്വത്തിലാണ് ആൾക്കൂട്ടം മർദ്ദനം. ഉദുവടി പള്ളിക്ക് സമീപം ഇന്നലെ രാത്രി 9.30 ഓടുകൂടി ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ ചേലക്കര പോലീസിൽ പരാതി നൽകി, പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement