കെഎസ്ആർടിസി ബസ് വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം

627
Advertisement

പത്തനംതിട്ട. നഗരത്തിൽ കെഎസ്ആർടിസി ബസ് വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം. ഇലന്തൂർ പൂക്കോട് സ്വദേശി കോശി കണ്ടക്ടറെ ബസ്സിൽ വച്ച് കടന്നു പിടിക്കുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇലവുംതിട്ടയിൽ നിന്നും പത്തനംതിട്ടയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സിലാണ് സംഭവം. ബസ് പത്തനംതിട്ട നഗരത്തിലെത്തിയപ്പോൾ പൂക്കോട് സ്വദേശി കോശി കണ്ടക്ടറെ കടന്നു പിടിക്കുകയായിരുന്നു. ഇതിനെതിരെ യാത്രക്കാർ പ്രതികരിച്ചതോടെ ഇയാൾ ബസ്സിൽ നിന്നും ഡോർ തുറന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച കോശിയെ ബസ്സിൽ യാത്ര ചെയ്യുന്നവരാണ് പിടി കൂടിയത്.

യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട കൺട്രോൾ റൂമിലെ പോലീസുകാരെത്തി കോശിയെ കസ്റ്റഡിയിൽ എടുത്തു. വനിതാ കണ്ടക്ടറുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും പോലീസ് കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

Advertisement