കൊച്ചി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പറയുക.
റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന് നിലപാടാണ് സാംസ്കാരിക വകുപ്പും, വിവരാവകാശ കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്.
വിമൻ ഇൻ കളക്ടീവും വനിതാ കമ്മീഷനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.



































