വയനാട്: ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. ഔദ്യോഗിക കണക്കനുസരിച്ച് ഇനി 130 പേരെയാണ് കണ്ടെത്തേണ്ടത്. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള 5 അംഗ ഭൗമ സംഘം ഇന്ന് എത്തും. ചാലിയാറിന്റെ തീരത്ത് നിന്ന് ഇന്നലെ രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ചാലിയാറിൽ ഇന്നും ജനകീയ തിരച്ചിൽ തുടരും. മുണ്ടേരി ഇരുട്ടുകുത്തിയിൽ നിന്നും ചാലിയാർ കൊട്ടുപാറ കടവിൽ നിന്നുമാണ് ഇന്നലെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
ഏഴ് സംഘങ്ങളായാണ് കലക്കൻ പുഴ മുതൽ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തെരച്ചിൽ നടത്തുന്നത്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവർ വിവിധ ഇടങ്ങളിലെ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.






































