സഖറിയാ മാർ അന്തോണിയോസിന്റെ ഒന്നാം ഓർമ്മപ്പെരുന്നാൾ 18 മുതൽ

111
Advertisement

ശാസ്താംകോട്ട. കൊച്ചി,കൊല്ലം ഭദ്രാസനാധിപനായിരുന്ന സഖറിയാ മാർ അന്തോണിയോസിന്റെ ഒന്നാം ഓർമ്മപ്പെരുന്നാൾ 18 മുതൽ 20 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും.
18ന് രാവിലെ 8ന് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന. തുടർന്ന് കൊടിയേറ്റ്.
19ന് വൈകിട്ട് 6 ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് കൽക്കട്ട ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്വ്, ആശിർവാദം.
20ന് രാവിലെ 8ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന, ശ്ലൈഹീക വാഴ്വ്വ്, ആശിർവാദം, നേർച്ച വിളമ്പ് എന്നിവ നടക്കും.

Advertisement