വയനാട് ദുരിതാശ്വാസം; അല്ലു അര്‍ജുന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

213
Advertisement

വയനാടിന് സഹായവുമായി തെലുങ്ക് താരം അല്ലു അര്‍ജുന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നടന്‍ സംഭാവന നല്‍കിയത്.
വയനാട്ടില്‍ സംഭവിച്ച ഉരുള്‍പൊട്ടലില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി അല്ലു അര്‍ജുന്‍ എക്സില്‍ കുറിച്ചു. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement