വയനാട്ടിലേത് വൻ ദുരന്തം; രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്ന് ഗവർണർ

245
Advertisement

കോഴിക്കോട്:വയനാട് മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ഗവർണർ പറഞ്ഞു. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കാൻ പോകുന്നതിന് മുമ്പായി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ

രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവർണർ പറഞ്ഞു.

ഉരുൾപൊട്ടലിൽ ഇതുവരെ 156 മരണമാണ് സ്ഥിരീകരിച്ചത്. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമാണ്. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400ലധികം വീടുകളാണ് ഇവിടെ ഉണ്ടായിരുന്നത്.

Advertisement