വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തി

451
Advertisement

വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഉരുൾപൊട്ടൽ അടക്കമുള്ള മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ ആണ് കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. പൊലീസിന്റെ നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
ഉരുൾ പൊട്ടൽ അടക്കമുള്ള മഴക്കെടുതിയെത്തുടർന്ന് വയനാട്ടിലെ മിക്ക റോഡുകളും തകർന്ന നിലയിലാണ്. ഉരുൾപൊട്ടലിനെത്തുടർന്ന് മേപ്പാടി, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും ഒലിച്ചു പോയി.

Advertisement