നഗരൂരിൽ 11 വയസുള്ള ആൺകുട്ടിയെ കാണാതായി

250
Advertisement

തിരുവനന്തപുരം .നഗരൂരിൽ 11 വയസുള്ള ആൺകുട്ടിയെ കാണാതായി. നഗരൂർ പാവൂർക്കോണം വി.കെ നിവാസിൽ ബിന്ദു വിജയകുമാർ ദമ്പതികളുടെ മകൻ അമർനാഥിനെയാണ് കാണാതായത്. ഇന്ന് 3.30 pm മുതലാണ് കാണാതായത്. മാതാവ് ഇരട്ടകളായ രണ്ടു കുട്ടികളെയും അയൽപക്കത്തുള്ള വൃദ്ധയുടെ വീട്ടിലാക്കിയിട്ട് കുടുംബശ്രീ യോഗത്തിന് പോയിരുന്നു. ഇരുവരും വൃദ്ധയുടെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ ഇടയ്ക്ക് സഹോദരി വീട്ടിലേയ്ക്ക് പോയി.യോഗം കഴിഞ്ഞ് മാതാവ് തിരിച്ചെത്തി കുട്ടിയെ വിളിക്കാൻ വൃദ്ധയുടെ വീട്ടിൽ എത്തിയെങ്കിലും ആൺകുട്ടി വീട്ടിൽ ഇല്ലായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വിവരം അറിഞ്ഞ് നഗരുർ പോലീസ് സ്ഥലത്ത് എത്തി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Advertisement