മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പുഴയിലെ കനത്ത ഒഴുക്കാണ് ദൗത്യത്തിന് വിലങ്ങുതടിയായത്. നാലാമത്തെ സ്‌പോട്ടിലും ലോറി കണ്ടെത്തിയില്ല. ഗംഗാവലി പുഴയില്‍ ഇറങ്ങിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മല്‍പെ സംഘം തിരിച്ചുകയറി. അതേസമയം അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. കൂടുതല്‍ ആധുനിക സംവിധാനങ്ങളോടെ തിരച്ചില്‍ തുടരണമെന്നാണ് ആവശ്യം.
































