വ്യവസായ പാർക്കുകളുടെ പാട്ട വ്യവസ്ഥയിൽ ഇളവുമായി സർക്കാർ

219
Advertisement

വ്യവസായ പാര്‍ക്കുകളുടെ പാട്ട വ്യവസ്ഥയില്‍ ഇളവുമായി സര്‍ക്കാര്‍. ആദ്യ വര്‍ഷം പാട്ട തുകയുടെ 10 ശതമാനം മാത്രം അടച്ചാല്‍ മതി. രണ്ടു വര്‍ഷം മോറട്ടോറിയം ലഭിക്കും. പാട്ട കാലവധി 90 വര്‍ഷമാക്കും
കിന്‍ഫ്ര, കെഎസ്‌ഐഡിസി ഭൂമി വിതരണം ചെയ്യുന്നതിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവിറക്കി. വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള നടപടിയാണെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.

Advertisement