ഇടുക്കി: തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചു. കൈക്കൂലി കേസിൽ പ്രതിയായതോടെ സനീഷ് ജോർജിനുള്ള പിന്തുണ എൽഡിഎഫ് പിൻവലിച്ചിരുന്നു. ചെയർമാനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം മറ്റന്നാൾ പരിഗണിക്കാനിരിക്കെയാണ് രാജി
യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എൽഡിഎഫ് പിന്തുണയിലാണ് ചെയർമാനായത്. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോർജ് പ്രതിയായത്.






































