സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; പവന് 800 രൂപ കുറഞ്ഞു

1133
Advertisement

തിരൂവനന്തപുരം:
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് കുറഞ്ഞത് 800 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6300 രൂപയായി.
ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വർണം പവന് ഇതുവരെ കുറഞ്ഞത് 3560 രൂപയാണ്.
മെയ് 20ന് സ്വർണവില സർവകാല റെക്കോർഡായ 55,120 രൂപയിലെത്തിയിരുന്നു. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുമോയെന്നാണ് സ്വർണം വാങ്ങാനിരിക്കുന്നവർ ഉറ്റുനോക്കുന്നത്.

Advertisement