സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ചു മരണവും നാലുപേർക്ക് പരിക്കും

145
Advertisement

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ 5 മരണവും നാലുപേർക്ക് പരിക്കും.
കൊല്ലം പോളയത്തോട്ടിൽ ബസിനടിയിൽപ്പെട്ട് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പുല്ലുവഴിയിൽ ബൈക്ക് ലോറിയിൽ ഇടിച്ച് രണ്ടുപേർ മരിച്ചു.എറണാകുളം പറവൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് സ്‌കൂള്‍ ബസ് തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു

കൊല്ലം പോളയത്തോട്ടിൽ മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കവെയാണ് മൂന്നാം ക്ലാസ് കാരൻ വിശ്വജിത്ത് സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണത്.പിതാവ് ഓടിച്ച മുച്ചക്രവാഹനം ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയായിരുന്നു അപകടം. കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.അപകടസ്ഥലത്ത് വച്ചുതന്നെ കുട്ടി മരണപ്പെട്ടു.കൊല്ലം ദേവമാതാ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിശ്വജിത്ത്

പെരുമ്പാവൂർ പുല്ലുവഴിയിൽ ഡ്യൂക്ക് ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് രണ്ടുപേരുടെ മരണം സംഭവിച്ചത്. കൊച്ചി സ്വദേശി മുഹമ്മദ് ഇജാസും ചങ്ങനാശ്ശേരി സ്വദേശി ഫിയോണ ജോസും ആണ് അപകടത്തിൽ മരിച്ചത്.
ദേശീയപാതയിൽ ഇളമ്പലിൽ ബൈക്കിൽ കാറിടിച്ച് സുവിശേഷകനായ ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്. അഞ്ചലിൽ കുളത്തുപ്പുഴ സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.അപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് തകർന്നു.അപകട സ്ഥലത്ത് നിന്ന് യുവാക്കൾ മുങ്ങുകയും ചെയ്തു.എറണാകുളം ചേന്നമംഗലം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു.

Advertisement