കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ലഹരിക്കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

279
Advertisement

തൃശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന തടവുകാരന്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോരുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ ലഹരിക്കേസിലെ പ്രതി രക്ഷപ്പെട്ടത്. ശ്രീലങ്കന്‍ സ്വദേശി അജിത് കിഷോറാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെളുത്ത ടീഷര്‍ട്ട് ധരിച്ച ഇയാള്‍ നഗരത്തില്‍ തന്നെ കാണും എന്ന നിഗമനത്തിലാണ് പോലീസ്. ടീഷര്‍ട്ടിന്റെ ഇടതു കൈഫ്‌ളാപ്പില്‍ ഇന്ത്യന്‍പാര്‍ലമെന്റ് എന്ന് എഴുതിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ലഹരിക്കേസില്‍ അജിത് കിഷോര്‍ എറണാകുളത്തുവച്ചാണ് പിടിയിലായത്. എറണാകുളം ജില്ലാ ജയിലില്‍ നിന്ന് അടുത്തിടെയാണ് പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളെ കണ്ടെത്തുന്നവര്‍ 9995230327 ഈ നമ്പറില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Advertisement