കരിങ്കല്‍ ക്വാറി ഇടിഞ്ഞ് അപകടം

205
Advertisement

കണ്ണൂര്‍ മാങ്ങാട്ടിടം വട്ടിപ്രത്ത് കരിങ്കല്‍ ക്വാറി ഇടിഞ്ഞ് അപകടം. ഒരു വീട് പൂര്‍ണമായും തകര്‍ന്നു രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നു. വട്ടിപ്രം സ്വദേശികളായ ബാബു, പ്രമീദ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
ഓട്ടോറിക്ഷയും ബൈക്കും ഉള്‍പ്പെടെ വാഹനങ്ങളും തകര്‍ന്നു. വെള്ളം കെട്ടിക്കിടക്കുന്ന ക്വാറി ഇടിഞ്ഞ് പാറക്കല്ലുകളും വെള്ളവും കുത്തിയൊലിച്ചാണ് അപകടം. ആളപായമില്ല.

Advertisement