രക്ഷാദൗത്യത്തിനായി ഷിരൂരിൽ സൈന്യമെത്തി; കര്‍ണാടക മുഖ്യമന്ത്രിയും സ്ഥലത്ത്‌

704
Advertisement

അങ്കോള ഷിരൂര്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവര്‍ അര്‍ജുനെ (30) കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തി. ബെലഗാവി ക്യാമ്പില്‍ നിന്നുള്ള സംഘമാണ് രക്ഷാദൗത്യത്തിനായി എത്തിയിരിക്കുന്നത്. മൂന്ന് സൈനിക വാഹനങ്ങളിലായി 40 പേരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സൈന്യത്തെ എത്തിക്കാനുള്ള ആവശ്യം കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അപകടസ്ഥലത്തേക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തിയിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍ എയര്‍ലിഫ്റ്റ് ചെയ്യും. ദൗത്യത്തിനായി നാവികസേനയുടെ സഹായവും തേടും.അര്‍ജുനെ കണ്ടെത്താന്‍ സൈന്യത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. അര്‍ജുനെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കണ്ണാടിക്കലിലെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

Advertisement