ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്ത് ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റശ്രമം

1234
Advertisement

ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം. കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയ ലോറി ഉടമ മനാഫിനെ പൊലീസ് ഉദ്യോഗസ്ഥര്‍ തള്ളിമാറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരികയാണെന്ന് മനാഫ് പറഞ്ഞു.
കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് ആളുകള്‍ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനായി നിരവധി ഉദ്യോഗസ്ഥന്‍മാരെ ബന്ധപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തകനായ രഞ്ജിത്തുമായി വന്നപ്പോള്‍ തന്നെ എന്‍ട്രന്‍സില്‍ തടഞ്ഞുവെന്ന് മനാഫ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തില്‍ നിന്ന് ആളുകള്‍ എന്തിനാണെന്ന് ചോദിച്ച് പലയിടത്തും തന്നെ അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement