തിരുവനന്തപുരത്ത് സർക്കാർ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

1449
Advertisement

തിരുവനന്തപുരം: വെള്ളറടയിൽ സർക്കാർ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട സ്വദേശിയും തിരുവനന്തപുരം കോർപറേഷൻ ലോക്കൽ ഫണ്ട് ഓഡിറ്ററുമായ ഷാജിയാണ്(43)  സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. വായ്പ എടുക്കാൻ ജാമ്യം നിന്ന ഷാജി തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് വായ്പ എടുത്ത സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം മുതൽ ഷാജിയെ കാണാതായിരുന്നു. ഭാര്യ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിൽ ഷാജിയുടെ കാർ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് എത്തിയപ്പോഴാണ്  സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement