സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം.കാസർഗോഡും മലപ്പുറത്തുമാണ് മരണം.കോഴിക്കോട് മടപ്പള്ളിയിൽ സീബ്രാ ലൈൻ മുറിച്ചു കടന്ന വിദ്യാർത്ഥികളെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി.കണ്ണൂർ ഇരിട്ടിയിൽ റോഡിൽ വീണ വയോധികൻ വാഹനങ്ങൾ ഇടിച്ച് മരിച്ച സംഭവത്തിൽ , വാഹനങ്ങൾ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു
കാസർഗോഡ് ബദിയടുക്കയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസിന് ആണ് ദാരുണാന്ത്യം.മലപ്പുറം വേങ്ങര കാട്ടുപൊന്തയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ബൈക്ക് ഓടിച്ചിരുന്ന ബീഹാർ സ്വദേശി അജ്മൽ ഹുസ്സൈന് ജീവൻ നഷ്ടമായി.പന്തളം കുരമ്പാലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി അപകടം ഉണ്ടായി.ബസ് കാത്ത് നിന്ന സ്ത്രീയ്ക്കും ഡ്രൈവർക്കും പരുക്കേറ്റു.കണ്ണൂർ ഇരിട്ടിയിൽ റോഡിൽ വീണ വയോധികൻ വാഹനങ്ങൾ ഇടിച്ച് മരിച്ച സംഭവത്തിൽ വാഹനങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു.ഇന്നലെയാണ് പകടത്തിൽ ഇടുക്കി സ്വദേശി രാജൻ മരിച്ചത്. റോഡിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച രാജനെ, പിന്നാലെ വന്ന വാഹനങ്ങൾ ഇടിച്ചു വീഴ്ത്തുകയായിരുന്നു
കോഴിക്കോട് വടകര മടപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ബസിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. വടകര സ്വദേശി മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ ലൈസന്‍സാണ് മോട്ടോർ വാഹന വകുപ്പ് ആജീവനാന്തകാലത്തേക്ക് റദ്ദാക്കിയത്.വിദ്യാർത്ഥികളെ വാഹനം ഇടിച്ചതിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ചോമ്പാല പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു





































