ഭാര്യയെ സ്വകാര്യ ഭാഗത്ത് മരക്കമ്പ് കയറ്റി കൊലപ്പെടുത്തി

284
Advertisement


തൃശൂർ .ചെറുതുരുത്തിയില്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. തമിഴ്നാട് സ്വദേശി സെല്‍വി 55 വയസ്സ് -ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് തമിഴ് അരശനേ  ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തു


തമിഴ്നാട് സേലം സ്വദേശികളായ ഇരുവരും നാളുകളായി  ഇവർ ചെറുതുരുത്തിയിൽ കൂലി വേല ചെയ്തു  താമസിച്ചു വരികയാണ്. ഇന്നലെ രാവിലെ സെല്‍വിയെ ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപമുള്ള ബസ്റ്റോപ്പിൽ  മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം ക്രൂരമായ കൊലപാതകത്തിൻ്റെ ഉരുളഴിഞ്ഞത്.  സെൽവിയുടെ സ്വകാര്യ ഭാഗത്ത് മരക്കമ്പ് കയറ്റിയത് മൂലമുണ്ടായ  ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മദ്യലഹരിയിൽ കൃത്യമെന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

Advertisement