പിഎസ് സി അംഗ വിവാദം,പ്രമോദ് കോട്ടൂളിക്ക് എതിരെ ഇന്ന് നടപടിയ്ക്ക് സാധ്യത

147
Advertisement

കോഴിക്കോട്. കോഴ ആരോപണത്തിൽ സി. പി എം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്ക് എതിരെ ഇന്ന് നടപടിയ്ക്ക് സാധ്യത. ആരോപണം വലിയ പ്രതിസന്ധിയാണ് പാർട്ടിയ്ക്ക് ഉണ്ടാക്കിയത്. മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ പേര് കൂടി ഈ ആരോപണത്തിൽ ഉയർന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. ജില്ലാ ഘടകം യോഗം ചേർന്ന് തീരുമാനം സംസംസ്ഥാന ഘടകത്തെ അറിയിക്കും. മന്ത്രി ഇടപെട്ട് പി. എസ് സി അംഗത്വം ഉറപ്പാക്കുമെന്ന് പറഞ്ഞാണ് പ്രമോദ് കോട്ടൂളി 22 ലക്ഷം രൂപ വാങ്ങിയതെന്നാണ് കോഴിക്കോട്ടെ ഡോക്ടർ ദമ്പതികൾ പാർട്ടി നേതൃത്വത്തിന് നൽകിയ പരാതി

Advertisement